മൂന്നുദിനങ്ങളിലായി നടക്കുന്ന സ്റ്റുഡൻസ് പോലീസ് കേഡറ്റിൻ്റെ ചിരാത് ക്യാമ്പിന് ആറ്റൂർ അറഫാ സ്കൂളിൽ തുടക്കമായി. ചെറുതുരുത്തി പൊലിസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ രാവിലെ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ പാസിങ് ഔട്ട് പരേഡ് നടന്നു. എസ്.ഐ. ബിന്ദു ലാൽ സല്യൂട്ട് സ്വീകരിച്ച് പതാക ഉയർത്തി തുടർന്ന് ചിരാത് എന്ന് നാമകരണം ചെയ്ത പൊതുയോഗം ചെറുതുരുത്തി എസ് ഐ ബിന്ദുലാൽ ഉദ്ഘാടനം ചെയ്തു. അറഫസ്കുൾ സെക്രട്ടറി പി.എം അബ്ദുൾ ലത്തീഫ് . അധ്യക്ഷതവഹിച്ചു. പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ അശ്വതി സജു മുഖ്യപ്രഭാഷണം നടത്തി . പി .ടി .എ പ്രസിഡണ്ട് പ്രീതി മാരാർ പോലീസ് ഉദ്യോഗസ്ഥരായജോബിൻ ഐസക്ക്.പി.എസ്. നാസർ ‘പി.ബി ശ്രീദീപ്, ടി എ. അബു താഹിർ,സ്ക്കൂൾ പ്രിൻസിപ്പൽ . വസന്താമാധവൻ സ്ക്കൂൾ സി.പി.ഒ. ചിത്ര എന്നിവർ സംസാരിച്ചു.