തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനും കൂടിയാണ് താരം സന്നിധാനത്ത് എത്തിയത്.
ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’തിയേറ്ററുകൾ നിറഞ്ഞോടുകയാണ് . മികച്ച അഭിപ്രായമാണ് പല കോണുകളിൽ നിന്നും ലഭിക്കുന്നത്. നല്ല കളക്ഷനുമായി ചിത്രം മുന്നേറവേ സന്നിധാനം സന്ദർശിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. സിനിമയുടെ വിജയത്തിന് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനും കൂടിയാണ് താരം സന്നിധാനത്ത് എത്തിയത്.
ജനുവരി 14 എന്ന ദിവസത്തിന് തന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം ഉണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കാനായി ക്യാമറയ്ക്ക് മുന്നിൽ നിന്നത് ഒരു ജനുവരി 14 ന് ആയിരുന്നു. അതുപോലെ തന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ മേപ്പടിയാൻ റിലീസ് ആയതും ജനുവരി 14 ന് ആയിരുന്നു. ഇന്ന് സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയം നേടി മാളികപ്പുറം മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.