Local

തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി

Published

on

തൃശൂരിലെ മലയോര മേഖലകളായ വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി മിന്നല്‍ ചുഴലി ഉണ്ടായത്. മരങ്ങളും, ഇലക്ട്രിക് പോസ്റ്റുകളും വ്യാപകമായി നശിച്ചിട്ടുണ്ട്. തോട്ടം പ്രദേശങ്ങള്‍ ആയതു കൊണ്ടു തന്നെ ഇവിടെ ഒട്ടേറെ മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ജനവാസ മേഖലയിലും വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഒരാളുടെ വീട് പൂര്‍ണമായി നശിച്ചു. മുകുന്ദപുരം താലൂക്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായി. തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ചിലധികം തവണയാണ് മിന്നല്‍ ചുഴലി ഉണ്ടായത്. എല്ലാം വ്യത്യസ്ത സ്ഥലങ്ങളിലാണ്. പ്രവചനാതീതമായതിനാലാണ് ഇതിന്‍റെ അപകട സാധ്യത വര്‍ദ്ധിക്കുന്നതെന്ന്
വിദഗ്ധര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version