തൃശൂർ റെയിൽവേ സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് 19കാരന്‍റെ ആത്മഹത്യാ ശ്രമം. കോഴിക്കോട് താമരശ്ശേരി സ്വദേശി കുന്നത്ത് വീട്ടിൽ നാഫി(19) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. റെയിൽവേ സ്റ്റേഷനിലെ ബാത്ത് റൂമിൽ വെച്ചാണ് സംഭവം. രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ഇയാളെ മറ്റു യാത്രക്കാർ ചേര്‍ന്ന് റെയിൽവേ അധികൃതരെ അറിയിക്കുകയായിരുന്നു.