വിവാഹം കഴിഞ്ഞ് എട്ട് മാസത്തിനുള്ളിൽ വധു ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച കേസിലെ പ്രതിയായ ഭർത്താവിൻ്റെ അമ്മ അകമ്പാടം കിഴക്കേക്കര മോഹനൻ ഭാര്യ 60 വയസ്സുള്ള കുമാരിയെ കുറ്റക്കാരിയല്ലെന്ന് കണ്ട് തൃശ്ശൂർ പ്രിൻസിപ്പൽ അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്ജി എം.കെ.ഗണേഷ് വെറുതെ വിട്ടു.
2015 ജൂലായ് 23നാണ് ചെറുതുരുത്തി മേച്ചേരിക്കുന്ന് ഭാസ്ക്കരൻ മകൾ ഇരുപത്തി അഞ്ച് വയസ്സുള്ള ശരണ്യ ഭർത്താവായ ജയൻ്റെ വീട്ടിൽ വെച്ച് മരിച്ചത്. സ്ത്രീധനം ചോദിച്ച് അമ്മായി അമ്മയായ പ്രതി പീഡിപ്പിച്ചതിനേത്തുടർന്ന് വടക്കാഞ്ചേരി പോലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു.
പ്രതിക്കു വേണ്ടി അഡ്വ.ഇ.പ്രജിത്ത് കുമാർ ഹാജരായി.