Malayalam news

വേനല്‍മഴ കനത്തു.ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ..

Published

on

സംസ്ഥാനത്ത് വേനല്‍മഴ കനത്തു. ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ നാലുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ജില്ലകളിലാണ് അതിശക്തമായ മഴക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. മൂന്നാം തീയതി വരെ സംസ്ഥാനത്ത് മഴതുടരും. ഇന്നും നാളെയും കേരളതീരത്തും കന്യാകുമാരി തീരത്തും കടല്‍പ്രക്ഷുബ്ധമാകും. മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റുണ്ടാകും. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 

Trending

Exit mobile version