സഹകരണ സംഘങ്ങളിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് ആയ ‘സൂപ്പർ ഗ്രേഡ് ‘ പദവി ഇനിമുതൽ വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥർ സഹകരണ സംഘത്തിന് ലഭിച്ചിരിക്കുന്നു. ഓരോ സഹകരണ സംഘത്തിന്‍റേയും പ്രവർത്തന മികവിനെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം ഈ പദവി ലഭിക്കുന്നത്. സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾക്ക് കുറെയൊക്കെ ഈ പദവി ലഭിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരുടെ സഹകരണ സംഘങ്ങൾ അത്യപൂർവ്വമാണ് ഈ പദവിയിലേക്ക് എത്തിച്ചേരുക.1925 ൽ ആരംഭിച്ച ഈ സഹകരണ സംഘം തലപ്പള്ളി താലൂക്കിലെ സർക്കാർ ജീവനക്കാരുടെ ക്ഷേമ പ്രവർത്തനത്തിന് വേണ്ടി രൂപീകൃതമായിട്ടുള്ളതാണ്. സർക്കാർ ജീവനക്കാർക്ക് പുറമേ ജീവനക്കാർ അല്ലാത്തവരും സംഘത്തിൻ സേവനം ഉപയോഗിക്കുന്നുണ്ട്. അങ്ങനെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ടുകൊണ്ട് പരസ്പരപൂരകമായ സഹകരണത്തിലൂടെ വളർന്നുവന്നതാണ് സംഘത്തിൻറെ ചരിത്രം. വിവിധതരത്തിലുള്ള നിക്ഷേപ പദ്ധതികൾ, കുറികൾ, സ്വർണ്ണ പണയ വായ്പ ഉൾപ്പടെ വിഭിന്ന വായ്പ പദ്ധതികൾ എന്നിങ്ങനെ നിരവധി സാമ്പത്തിക സേവനങ്ങൾ ജനങ്ങൾക്കായി ഏറ്റവും സുതാര്യമായി സംഘത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പ്രവർത്തന മികവിനെ അടിസ്ഥാനപ്പെടുത്തി നിരവധി സംസ്ഥാന, ജില്ലാ,താലൂക്ക് പുരസ്കാരങ്ങൾ സംഘത്തെ തേടി എത്തിയിട്ടുണ്ട്. എല്ലാ ഇടപാടുകളുടെയും ക്ഷേമത്തിനും ആവശ്യങ്ങൾക്കും മാത്രമായിരിക്കും മുൻഗണനയെന്ന് സംഘം പ്രസിഡണ്ട് ശ്രീ ബിബിൻ പി ജോസഫ്, വൈസ് പ്രസിഡണ്ട് ശ്രീ രാജേഷ് പി എന്നിവർ പറഞ്ഞു.