Entertainment

വാക്ക് പാലിച്ച് സുരേഷ്ഗോപി; വീണ്ടും 2 ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറി.

Published

on

പുതിയ സിനിമകളുടെ അഡ്വാൻസ് കിട്ടുമ്പോൾ അതിൽനിന്ന് രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകുമെന്ന വാക്ക് വീണ്ടും പാലിച്ച് സുരേഷ്ഗോപി. ഇതുവരെ ഏകദേശം ആറ് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്ക്ക് നൽകിക്കഴിഞ്ഞു. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയുടെ ഉന്നമനത്തിനായി താൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ സംഭവനയായി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു.
മാജിക് ഫ്രെയിംസും ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ചെയ്യാൻ പോകുന്ന പുതിയ സിനിമയുടെ പ്രതിഫലത്തിൽ നിന്നുള്ള തുകയാണ് താരം കൈമാറിയത്. അരുൺ ‍വർമ സംവിധാനം ചെയ്യുന്ന എസ്ജി 255 എന്ന് തൽക്കാലം പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയാണ് മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് നാദിർഷയ്ക്ക് കൈമാറിയത്.കഴിഞ്ഞ വർഷം ഡിസംബറിലും പിന്നീട് ഈ വർഷം ഏപ്രിൽ മാസം ഒറ്റക്കൊമ്പൻ സിനിമയുടെ അഡ്വാൻസ് തുകയിൽ നിന്നും അദ്ദേഹം സഹായം കൈമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version