കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മുഴുവനായി പിന്മാറുകയാണെന്ന് ആദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. പാർട്ടി സംസ്ഥാന സംവിധാനങ്ങളോടുള്ള എതിർപ്പാണ് തീരുമാനത്തിന് കാരണം എന്ന് അഭ്യൂഹമുണ്ട്. ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ പ്രവർത്തിക്കാനോ താൻ ഉണ്ടാവില്ലെന്ന് അദ്ദേഹം അറിയിച്ചതായി സുരേഷ് ഗോപിയോട് അടുപ്പമുള്ളവർ പറയുന്നു. കഴിവും പ്രവർത്തന പരിചയവും ഉള്ളവരെ അകറ്റി നിർത്തുന്ന പാർട്ടി സംസ്ഥാന ഘടകത്തിന്റെ നിലപാട് കേരളത്തിൽ പാർട്ടിയെ പിന്നോട് നയിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പാർട്ടിയിൽ പ്രവർത്തിച്ചില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരവ് എക്കാലവും ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ തീരുമാനം ദേശിയ തലത്തിൽ ചർച്ച ആയിട്ടുണ്ട്. താൻ വേറെ ഒരു രാഷ്ട്രീയ പാർട്ടിയിലേക്ക് പോകില്ലെന്നും തൻറെ മകളുടെ പേരിലുള്ള ട്രസ്റ്റിന്റെ ജീവ കാരുണ്യ പ്രവർത്തങ്ങളിലും സിനിമകളിലും ഇനി സജീവമായി പ്രവർത്തക്കാനുമാണ് സുരേഷ് ഗോപിയുടെ തീരുമാനം