കുടുംബ വഴക്കിനെ തുടർന്ന് അമ്മയെയും അനുജനെയും അക്രമിക്കുകയും പട്ടിക കൊണ്ട് അടിച്ച് അനുജൻ്റെ തലക്ക് പരുക്കേൽപ്പിക്കുകയും ചെയ്ത പ്രതിയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മംഗലം, മടച്ചാൻപാറ വീട്ടിൽ 46 വയസ്സുള്ള ശ്രീജിത്തിനേയാണ് അറസ്റ്റ് ചെയ്തത്.സംഭവത്തിനു ശേഷം പ്രതി ഒളിവിലായിരുന്നു.വടക്കാഞ്ചേരിയിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പോലീസിൻ്റെ അന്വേഷണത്തിലാണ് മേൽപ്പാലത്തിനു സമീപത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.