പത്ര പരസ്യം നൽകിവിസ തട്ടിപ്പ് നടത്തിയിരുന്ന പ്രതി എറണാകുളം സൗത്ത് പോലീസിന്റെ പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അനീഷ് മാത്യു ആണ് അറസ്റ്റിലായത്. വിവിധ സ്ഥാപനങ്ങളുടെ പേരിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്.വിദേശ ജോലി വാഗ്ദാനം ചെയ്ത തൃശൂർ ഒല്ലൂർ സ്വദേശിയിൽ നിന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അനീഷ് മാത്യു പോലീസിന്റെ പിടിയിലായത് . 2021ൽ വിസ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അനീഷ് ഒളിവിൽ പോയി . കടവന്ത്രയിൽ ജീവ ഇൻറർനാഷണൽ എന്ന പേരിൽ റിക്രൂട്ടിങ് സ്ഥാപനം തുടങ്ങിയായിരുന്നു തട്ടിപ്പ്. വിദേശത്തും ഷിപ്പിലും കൊച്ചിൻ റിഫൈനറിയിലും കൊച്ചിൻ ഷിപ്പിയാർഡിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ പറ്റിച്ചു. പരാതിയും കേസുമായതിന് പിന്നാലെ ഒളിവിൽ പോയ പ്രതി ഒളിവിലിരുന്നു കൊണ്ട് റോയൽ ഇൻറർനാഷണൽ ,ഐഡിയൽ അസോസിയേറ്റ് , ഗ്ലോബൽഅസോസിയേറ്റ് , എന്നീ പേരുകളിൽ തട്ടിപ്പ് തുടർന്നു. തുടർച്ചയായി നമ്പർ മാറ്റി പൊലീസിനെ കബളിപ്പിച്ചു. കഴിഞ്ഞ ദിവസം വിദേശത്ത് ജോലിക്കാരെ ആവശ്യമുണ്ട്എന്ന പത്ര പരസ്യത്തിൽ നിന്നുംലഭിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ്പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.