മലപ്പുറം ചോക്കാട് സ്വദേശി കുന്നുമ്മൽ സുരേഷാണ് പിടിയിലായത്. വിവിധ ജില്ലകളിലായി നൂറോളം കേസുകളിൽ പ്രതിയാണ് സുരേഷ്. കഴിഞ്ഞ ദിവസം രാത്രി മലപ്പുറത്ത് നിന്നാണ് പ്രതിയെ നിലമ്പൂർ പോലീസ് പിടികൂടിയത്. കൂത്താട്ടുകുളത്ത് മോഷണക്കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷം കഴിഞ്ഞ ദിവസം വീട് കുത്തിത്തുറന്ന് ഇയാൾ മോഷണം നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷ് പിടിയിലായത്.