24.05.2022 തിയ്യതി വടക്കാഞ്ചേരി കണ്ണംമ്പാറ സ്വദേശി ശ്രീജു എന്നയാളെ തട്ടി കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് മാരകമായി പരിക്കേൽപിച്ച്, വധിക്കാൻ ശ്രമിച്ച് കവർച്ച നടത്തിയ പ്രതികളിൽ പത്തനംതിട്ട , ഗോവ എന്നിവടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന നിരവധി കേസ്സുകളിലെ പ്രതി വിഷ്ണുവിനെ വടക്കാഞ്ചേരി ഇന്‍സ്പെക്ടര്‍ കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി. പൂമല വട്ടായി സ്വദേശി കുളമ്പുറത്ത് വിഷ്ണു (25) വയസ്സ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. ഇന്‍സ്പെക്ടര്‍ കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐമാരായ എ.എ തങ്കച്ചന്‍, കെ.ആര്‍ വിഷ്ണു, എ.എസ്.ഐ എം.എക്സ് വില്യംസ് എസ്. സി.പി.ഒ ഒ. ശ്രീകുമാര്‍ എന്നിവരും ഉണ്ടായിരുന്നു.