മുൻകാല പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ. സുബ്രഹ്മണ്യന്റെ മകനും ഇപ്പോഴത്തെ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ മുത്തച്ഛനുമാണ്.ദൂരദർശൻ്റെ ആദ്യകാലങ്ങളിൽ തെക്കേ ഇന്ത്യയിലെ പരസ്യചിത്രനിർമാണം നിയന്ത്രിച്ചിരുന്നത് എസ്.വി. രമണൻ തുടങ്ങിയ ജയശ്രീ പിക്ചേഴ്സ് ആയിരുന്നു. അക്കാലത്തെ എല്ലാ പ്രമുഖ ബ്രാൻഡുകൾക്കുംവേണ്ടി അദ്ദേഹം പരസ്യചിത്രങ്ങൾ നിർമിച്ചു. അവയ്ക്ക് ശബ്ദംകൊടുക്കുകയുംചെയ്തു. ‘വെള്ളിനാവിന്റെ ഉടമ’ എന്നറിയപ്പെട്ടിരുന്ന രമണന്റെ റേഡിയോ പരിപാടികൾക്ക് ധാരാളം ആരാധകരുണ്ടായിരുന്നു.അമ്മ മീനാക്ഷി സംഗീതജ്ഞയും സംഗീത സംവിധായികയുമാണ്. നർത്തകി പത്മ സുബ്രഹ്മണ്യവും എഴുത്തുകാരനും സംവിധായകനുമായ എസ്. കൃഷ്ണസ്വാമിയും സഹോദരങ്ങളാണ്. എസ്.വി. രമണന്റെ മകളും നർത്തകിയുമായ ലക്ഷ്മി രവിചന്ദറിന്റെ മകനാണ് സംഗീത സംവിധായകൻ അനിരുദ്ധ്.