ഭാരതത്തിന്റെ തനത് വൈദ്യശാസ്ത്രമായ ആയുർവേദം ലോകമെമ്പാടും വിശേഷിച്ച് സ്വിറ്റ്സർലാൻഡിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡോ. സിമോൻ ഹൻസികറുടെ നേതൃത്വത്തിലുള്ള സംഘം ചെറുതുരുത്തി പി.എൻ.എൻ.എം. ആയുർവേദ കോളേജിൽ എത്തി. കോളേജിന്റെ സഹകരണത്തോടെ ആയുർവേദ കോഴ്സുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും. മെഡ് വേദ സ്വിറ്റ്സർലാൻഡ് ചാൻസിലർ ചാൾസ് എല്ലി നിക്കോളറാ, ഇന്റർനാഷണൽ ആയുർവേദ അഡ്വൈസർ ഡോ. യു. ഇന്ദുലാൽ, കോളേജ് സെക്രട്ടറി എം. മുരളീധരൻ, കോളേജ് ഡയറക്ടർ സന്ധ്യാ മണ്ണത്ത്, പ്രിൻസിപ്പാൾ ഡോ. ടി. ശ്രീകുമാർ, വൈസ് പ്രിൻസിപ്പാൾ ഡോ. ജിജി മാത്യൂ, ഡോ. അർജ്ജുൻ എം., ഡോ. ജിഷ ചന്ദ്രൻ, എന്നിവർ സംസാരിച്ചു.