രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ സിബിഐ ഓഫിസില്‍ എത്തണമെന്നാണ് നിർദേശം ലൈവ് മിഷന്‍ പദ്ധതിയുടെ പേരില്‍ 4.48 കോടി രൂപ സ്വപ്ന സുരേഷ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കൈക്കൂലി നല്‍കി എന്ന് യുണിട്ടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ സമ്മതിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണത്തിന് എതിരെ ലൈഫ് മിഷന്‍ സിഇഒ യു.വി ജോസ്, സന്തോഷ് ഈപ്പന്‍ എന്നിവര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സിബിഐ വീണ്ടും അന്വേഷണം ആരംഭിച്ചത്.