മുസ്‌ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ചികിത്സയില്‍ കഴിയുന്ന സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചു.ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയായിരുന്നു സന്ദര്‍ശനം.ഇന്ന് രാവിലെ ആശുപത്രിയിലെത്തിയ മുസ്‌ലിം ലീഗ് നേതാക്കള്‍ കോടിയേരിയുമായും കുടുംബാംഗങ്ങളുമായി സംസാരിച്ചു. അര മണിക്കൂറോളം ആശുപത്രിയില്‍ ചിലവഴിച്ചാണ് ഇരുവരും മടങ്ങിയത്. ആരോഗ്യപ്രശ്‌നം കാരണം സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞാണ് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ധ ചികിത്സക്കായി ചെന്നൈയിലെത്തിയത്.