പച്ചമണ്ണിൻ്റെ ഗന്ധം അറിയുക പച്ചമനുഷ്യരുടെ രാഷ്ട്രീയം പറയുക എന്ന പ്രമേയത്തിൽ കൃഷി ആരോഗ്യം ജലം പരിസ്ഥിതി എന്നിവയ്ക്ക് പ്രാമുഖ്യം നൽകി എസ് വൈ എസ് ഹരിത ജീവനം മഴക്കാല പദ്ധതികൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലാ സാമൂഹികം ഡയറക്ടറേറ്റിന് കീഴിലായി വിവിധ പദ്ധതികളാണ് ഹരിത ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി ആസൂത്രണം ചെയ്തിട്ടുള്ളത് വീടും പരിസരവും പൊതുസ്ഥലങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കുക അനുയോജ്യമായ സ്ഥലങ്ങളിൽ ഫല വൃക്ഷ തൈകളും ചെടികളും നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ജില്ലയിലുടനീളം 274 കേന്ദ്രങ്ങളിൽ ക്ലീൻ & ഗ്രീൻ ജനകീയ ശുചീകരണ യജ്ഞം എന്ന പദ്ധതി ഇന്ന് തുടക്കം കുറിച്ചു പദ്ധതികളുടെ ജില്ലാ ഉദ്ഘാടനം തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടന്നു. ജില്ലാ ഫിനാൻസ് സെക്രട്ടറി എൻ.എ അബ്ദുൽ അസീസ് നിസാമി , സാമൂഹികം സെക്രട്ടറി കെ.എം ശരീഫ്, ഡയറക്ടറേറ്റ് അംഗം വി.ഐ മാഹിൻ , തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ഗ്രീൻ ഗിഫ്റ്റ്, പോഷകത്തോട്ടം, ഹരിതമുറ്റം, കർഷക സംഘം, രോഗപ്രതിരോധ ബോധവൽക്കരണം തുടങ്ങിയ പദ്ധതികൾ യൂണിറ്റ് സർക്കിൾ സോൺ തലങ്ങളിൽ നടക്കും