ആഭ്യന്തര ടൂറിസം കോവിഡിന് ശേഷമുള്ള ഉയിർത്തെഴുന്നേൽപ്പിന്‍റെ ആവേശത്തിലേക്ക് കുതിക്കുമ്പോൾ തൃശൂർ ജില്ലയിലെ പല ബീച്ചുകളും അപകടക്കെണികളാവുകയാണ്. ജില്ലയിലെ പ്രധാന ബീച്ചുകളായ കഴിമ്പ്രം, നാട്ടിക, വാടാനപ്പിള്ളി എന്നിവിടങ്ങളിലൊന്നും സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും സുരക്ഷാമാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും ആവശ്യമായ ഇപ്പോൾ ലൈഫ് ഗാർഡുകളില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. സംസ്ഥാന സർക്കാരിന്‍റെ കണക്കനുസരിച്ച് പ്രതിവർഷം കേരളത്തിൽ 1500 മുങ്ങി മരണങ്ങൾ ഇപ്പോൾ തന്നെയുണ്ട്. ഓണം അവധിക്ക് മുൻപ്പ് തന്നെ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് ജില്ലയിലെ കടലോരങ്ങൾ സാക്ഷിയായേക്കാം