ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ അധ്യാപകദിനാഘോഷം സംഘടിപ്പിച്ചു . ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ്ജ് ജസ്റ്റിൻ തോമസ് അധ്യക്ഷത വഹിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് പി കെ ഭരതൻ അധ്യാപക ദിന സന്ദേശം നൽകി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ. എം സി നിഷ, വെള്ളാങ്കല്ലൂർ ബി പി സി ഗോഡ്‌വിൻ, വി വി ശശി, നിക്സൺ പോൾ, എം ബി. അശോക് കുമാർ, ഇന്ദുകല രാമനാഥ്, അബ്ദുൾ ലത്തീഫ്, മിൻസി തോമസ് എന്നിവർ സംസാരിച്ചു.
തുടർന്ന് അധ്യാപകരുടെ വിവിധ കലാപരിപാടികളും നടന്നു.