ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറർ വ്യാഴാഴ്ചയാണ് മത്സര ടെന്നീസിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 41 കാരനായ സ്വിസ് താരം കരിയറിൽ 20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. അടുത്തയാഴ്ച ലണ്ടനിൽ നടക്കുന്ന ലേവർ കപ്പ് താരത്തിന്‍റെ അവസാന എടിപി ടൂർണമെന്‍റാകും. ആരാധകരോടും എതിരാളികളോടും നന്ദി പറഞ്ഞ താരം, വിരമിക്കാനുള്ള സമയമായെന്നും വ്യക്തമാക്കി.