Local

ടെന്നീസ് താരം സെറീന വില്യംസ് വിരമിച്ചു

Published

on

ടെന്നീസില്‍ നിന്ന് സെറീന വില്യംസ് വിരമിച്ചു. 23 ഗ്രാന്‍സ്ലാമുകള്‍ നേടിയ താരം കൂടിയാണ് സെറീന. ഓസ്‌ട്രേലിയയുടെ അജ്ല ടോമില്‍ ജനോവിക്കിനോട് പൊരുതിത്തോറ്റാണ് മമ്മ സ്മാഷിന്റെ മടക്കം. ആദ്യ സെറ്റ് അജ്ല നേടിയെങ്കിലും രണ്ടാം സെറ്റിലാണ് സെറീനയുടെ തിരിച്ചു വരവ് നടത്തിയത്. മൂന്നാം സെറ്റില്‍ സെറീനയെ നിഷ്പ്രഭമാക്കി അജ്ലയുടെ മാച്ച് വിന്നിങ് പെര്‍ഫോമന്‍സ്. കരിയറിലെ അവസാന മത്സരവും കളിച്ച് പൂര്‍ത്തിയാക്കിയ ടെന്നീസ് റാണിക്ക് സ്റ്റേഡിയത്തിന്റെ സ്‌നേഹാദരം.ഏഴ് വീതം ഓസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും 3 ഫ്രഞ്ച് ഓപ്പണും 6 യു എസ് ഓപ്പണും അടക്കം 23 സിംഗിള്‍സ് കിരീടങ്ങളാണ് സ്വപ്ന തുല്യമായ കരിയറില്‍ സെറീന നേടിയത്. 14 ഡബിള്‍സ്, 2 മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും ഈ അമേരിക്കന്‍ ഇതിഹാസത്തിന്റെ കിരീടക്കണക്കില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version