സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി പദാർത്ഥ ഉപയോഗത്തിന് തടയിടുന്നതിനും, യുവത്വത്തെ ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യ ഫലങ്ങളെ ക്കുറിച്ച് ബോധവാൻ മാരാക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. താലൂക്ക് യൂണിയൻ ഹാളിൽ നടന്ന പരിപാടി താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്സ്സൈസ് ഓഫീസർ പി. രതീഷ് ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. യൂണിയൻ ഭരണ സമിതി അംഗം രാധാകൃഷ്ണൻ ,എൻ എസ്സ് എസ്സ് പ്രതിനിധി സഭാംഗങ്ങളായ കെ.പി.രാമകൃഷ്ണൻ, കെ.രവീന്ദ്രനാഥൻ, വനിതാ യൂണിയൻ വൈസ് പ്രസിഡൻ്റ് കുമാരി, സെക്രട്ടറി.ടി.നിർമ്മല, എൻ എസ്സ് എസ്സ് ഇൻസ്പെക്ടർ. ‘എൻ.രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. ഇരുനൂറിലധികം കരയോഗ ഭാരവാഹികളും, കൗമാര പ്രായക്കാരും, വനിതാസമാജം ഭാരവാഹികളും ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്തു.