Local

തലപ്പിള്ളി താലൂക്കിൽ ജനസമക്ഷം അദാലത്ത്: അപേക്ഷകൾ ഇന്ന് (ഡിസംബർ 22) മുതൽ സമർപ്പിക്കാം

Published

on

ജനസമക്ഷം പരാതി പരിഹാര അദാലത്ത് – ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ 2023 ജനുവരി മാസത്തിൽ തലപ്പിള്ളി താലൂക്കിൽ സംഘടിപ്പിക്കുന്നു. അദാലത്തിലേയ്ക്കുള്ള അപേക്ഷകൾ ഇന്ന് (ഡിസംബർ 22) മുതൽ 28 വരെ പ്രവൃത്തി സമയത്ത് പൊതുജനങ്ങൾക്ക് നേരിട്ട് താലൂക്ക് ഓഫീസിൽ സമർപ്പിക്കാം. പരാതി പരിഹാര അദാലത്തിൽ റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സിവിൽ സപ്ലൈസ്, ആരോഗ്യം, സാമൂഹ്യനീതി, വനിതാശിശു വികസനം, പൊതുമരാമത്ത് (റോഡ്സ് വിഭാഗം), കേരള വാട്ടർ അതോറിറ്റി, ഇറിഗേഷൻ എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കും. ഭൂമിയുടെ തരംമാറ്റുന്നതിനുള്ള അപേക്ഷകൾ, റേഷൻകാർഡ് ബിപിഎൽ ആക്കുന്നതിനുള്ള അപേക്ഷകൾ, ലൈഫ് മിഷൻ പദ്ധതിയിലേക്കുളള അപേക്ഷകൾ എന്നിവ പ്രത്യേക പോർട്ടൽ വഴി ഓൺലൈനായി മാത്രം സ്വീകരിക്കുന്നതിനാൽ പരാതി പരിഹാര അദാലത്തിൽ സ്വീകരിക്കുന്നതല്ല. ചികിത്സാവശ്യത്തിനുള്ള പ്രൈയോറിറ്റി റേഷൻ കാർഡ് അപേക്ഷകൾ അദാലത്തിൽ സ്വീകരിക്കും. അദാലത്ത് തീയതി, വേദി എന്നിവ പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version