താലൂക്ക് കോൺഫറൻസ് ഹാളിൽ നടത്തിയ യോഗത്തിൽ വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി. എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി പഴയ റയിൽവേ ഗെയ്റ്റിന് സമീപം അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പരിസരവാസികളും അടിപ്പാത നിർമ്മിക്കാൻ ബന്ധപ്പട്ട അധികൃതരോട് ആവശ്യപ്പെട്ടിരിന്നു ആയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത് കൂടാതെ കോവിഡ് കാലത്തിന് മുൻപ് വിവിധ ട്രെയിനുകൾക്ക് വടക്കാഞ്ചേരിയിൽ ഉണ്ടായിരുന്ന സ്റ്റോപ്പ് പുനഃസ്ഥാപിക്കാൻ സതേൺ റയിൽവേ അധികാരികൾക്ക് കത്ത് നൽകാനും, വടക്കാഞ്ചേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകൾ യാത്രക്കാരിൽ നിന്ന് പല നിരക്കുകൾ ഈടാക്കുന്നു. ടിക്കറ്റുകൾ കൃത്യമായി നൽകുന്നില്ല എന്നുള്ള പരാതിയിന്മേൽ നടപടി സ്വീകരിക്കാൻ വടക്കാഞ്ചേരി ജോയിൻ ആർ ടി ഒ യ്ക്ക് നിർദ്ദേശം നൽകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തലപ്പിള്ളി തഹസിൽദാർ പി. യൂ റഫീക്ക് സ്വാഗതം പറഞ്ഞു.