കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ തലപ്പിള്ളി താലൂക്ക് ഓണം ഫെയറിന് തുടക്കമായി. വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ. പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ ആദ്യ വില്പന നിർവ്വഹിച്ചു. റേഷൻ കാർഡ് ഉപയോഗിച്ച് സബ് സീഡി നിരക്കിൽ പതിമൂന്ന് ഇനം പലവ്യഞ്ജനങ്ങളാണ് വില്പന നടത്തുന്നത്. റേഷൻ കാർഡില്ലാതെ നോൺ സബ്സിഡി നിരക്കിലും സാധനങ്ങൾ ലഭിക്കും. പൊതു വിപണിയിൽ നിന്നും പത്തു ശതമാനം മുതൽ 30 ശതമാനം വരേ വില കുറച്ചാണ് ഇവിടെ സാധനങ്ങൾ വില്പന നടത്തുന്നത്. ഹോർട്ടികോർപ്പിൻ്റെ പച്ചക്കറിസ്റ്റാളും ഉണ്ട്. തലപ്പിള്ളി താലൂക്ക് സപ്ളെ ഓഫീസർ.ജോ സി ജോസഫ്, തലപ്പിള്ളി താലൂക്ക് സപ്ലൈകോ ജൂനിയർ മാനേജർ.പി.പി.പ്രതീപൻ, വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്.എൻ.ടി.ബേബി, എൻ.കെ.പ്രമോദ്കുമാർ, ഇ.എം.സതീശൻ തുടങ്ങിയവർ പങ്കെടുത്തു.