തളിക്കുളത്ത് ബാറിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജുവാണ് ( 40 ) ആണ് കൊല്ലപ്പെട്ടത്. ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. കൃഷ്ണരാജിനെ കൊച്ചിയിലേയും അനന്തുവിനെ തൃശൂരിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പുത്തൻതോട് സെൻട്രൽ റസിഡൻസി ബാറിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ബില്ലിൽ കൃത്രിമം കാണിച്ചതിന് ഒരു ജീവനക്കാരനെ ബാറുടമ പിരിച്ചു വിട്ടിരുന്നു. ഇതേച്ചൊല്ലി ജീവനക്കാരും ബാറുടമയും തമ്മിൽ വഴക്കുണ്ടായി. പ്രശ്നത്തിൽ ഇടപെടാൻ ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വരുത്തിയതായിരുന്നു. ജീവനക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഒരു ജീവനക്കാരൻ ക്വട്ടേഷൻ സംഘത്തെ വിളിച്ചു ബാറിലെത്തിയ ക്വട്ടേഷൻ സംഘം ബിജുവിനെ കുത്തി. സംഭവത്തില്‍ ഏഴു പേർ അറസ്റ്റിലായി. കാട്ടൂർ സ്വദേശികളായ അജ്മൽ ( 23 ) , അതുൽ, യാസിം, അമിത്, ധനേഷ് , വിഷ്ണു, അമൽ എന്നിവരാണ് പിടിയിലായത്. കഞ്ചാവ് , ക്രിമിനൽ സംഘമാണ് പിടിയിലായത്. ബില്ലിലെ തിരിമറി ബാറുടമ കണ്ടു പിടച്ചതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണം.