Local

തളിക്കുളം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പുല്ലാംകുളം നാടിന് സമര്‍പ്പിച്ചു.

Published

on

പുല്ലാംകുളം നവീകരണ പ്രവർത്തികളുടെ നിര്‍മ്മാണ പൂര്‍ത്തീകരണ ഉദ്ഘാടനം എം.എല്‍.എ സി സി മുകുന്ദന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ ഭൂഗര്‍ഭ ജലസ്രോതസുകള്‍ മെച്ചപ്പെടുത്തുന്നതിനാണ് പുല്ലാംകുളം പുനരുജ്ജീവിപ്പിച്ചത്. തളിക്കുളം ഗ്രാമപഞ്ചായത്തിന്‍റെ 2021-22 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 59 ലക്ഷം രൂപ വിനിയോഗിച്ചാണ് പുല്ലാംകുളം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

തളിക്കുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ 15 വര്‍ഷം മുന്‍പ് കോങ്ങാട്ടില്‍ കുടുംബം പഞ്ചായത്തിന് സൗജന്യമായി വിട്ടുനല്‍കിയ 20 സെന്‍റ് സ്ഥലത്താണ് പദ്ധതി നടപ്പിലാക്കിയത്. പുല്ലാംകുളം നാല് വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതോടൊപ്പം കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ഭൂഗര്‍ഭ ജലസ്രോതസുകള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ എസ് ജയ അധ്യക്ഷയായ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ സി പ്രസാദ്, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി ഐ സജിത എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ്, തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി കെ അനിത, വാര്‍ഡ് മെമ്പര്‍ ഷാജി ആലുങ്ങല്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version