Local

മാടക്കത്തറ ഗ്രാമപഞ്ചായത്ത് വാർഡ് 15 താണിക്കുടം യുപി സ്കൂളിലെ പുതിയതായി പണി പൂർത്തീകരിച്ച അസംബ്ലിഹാൾ റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.

Published

on

കല്യാൺ സിൽക്സ് ഉടമ പട്ടാമ്പിരാമൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം പി എസ് വിനയൻ, പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാ മോഹൻ, ബ്ലോക്ക് മെമ്പർ ഐ എസ് ഉമാദേവി, വാർഡ് മെമ്പർ സേതു താണിക്കുടം, പഞ്ചായത്ത് അംഗങ്ങളായ ജിൻസി ഷാജി, സുകന്യ ബൈജു ,സ്കൂൾ ഹെഡ്മിസ്ട്രസ് മാലതി ടീച്ചർ, സ്കൂൾ മാനേജർ ബാബുരാജ്, പിടിഎ പ്രസിഡൻറ് കെ പി സുധീഷ് ,എം പി ടി എ പ്രസിഡൻറ് സൗമ്യ സുജിത്ത് തുടങ്ങിയവർ സംസാരിച്ചു. കേരളത്തിൽ നിന്ന് ജമ്മു കാശ്മീർ വരെ സൈക്കിൾ യാത്ര ചെയ്ത സ്ക്കൂളിലെ അദ്ധ്യപകൻ പ്രണവ്, SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ വാങ്ങിയ പൂർവ്വ വിദ്യാർത്ഥികളെയും USS ,LSS നേടിയ വിദ്യാർത്ഥിക്കളെയും ചടങ്ങിൽ ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version