പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം അധ്യായം ഇന്ന് സംപ്രേഷണം ചെയ്യും. നൂറാം അധ്യായം പ്രക്ഷേപണം ചെയ്യുന്നതിനോടനുബന്ധമായ വിപുലമായ ആഘോഷപരിപാടികളാണ് രാജ്യത്ത് ഇന്ന് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലും രാജ് ഭവൻ കേന്ദ്രികരിച്ചാണ് ആഘോഷപരിപാടികൾ. നൂറാമത് ‘മൻ കി ബാത്ത്’ യുഎൻ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യും.