എസ് എൻ ഡി പി യോഗം തലപ്പിള്ളി താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ 168-ാമത് ജയന്തി ആഘോഷം വടക്കാഞ്ചേരി മേഖലയിൽ വിപുലമായ പരിപാടികളോടെ നടന്നു. തലപ്പിള്ളി യൂണിയന്റെ കീഴിലുള്ള 50 ശാഖാ യോഗങ്ങളിലേക്കും ഗുരുദേവ സന്ദേശ വിളംബര ജാഥ, ഘോഷായാത്ര, പൊതു സമ്മേളനം എന്നീ പരിപാടികളോടു കൂടിയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. വടക്കാഞ്ചേരിയെ പീതസാഗരത്തിലാറാടിച്ച് റെയിൽവേ സ്‌റ്റേഷൻ പരിസരത്തു നിന്ന് ആരംഭിച്ച ഘോഷയാത്ര പാർളിക്കാട് നടരാജഗിരി ക്ഷേത്രപരിസരത്ത് സമാപിച്ചു. തുടർന്ന് നടരാജഗിരിക്ഷേത്ര ഹാളിൽ റിട്ടയേർഡ് പോലീസ് സൂപ്രണ്ട് പി. ഉണ്ണിരാജൻ ഐ പി എസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് എം.എസ് ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് യൂണിയൻ വൈസ് പ്രസിഡൻ്റ് പി.കെ. ഭരതൻ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും , ട്രോഫിയും നൽകി അനുമോദിച്ചു.ശാഖ അംഗങ്ങളായ പി.എ മുരളി, വി.വി ശിവദാസൻ, എം കെ ബാബു, സി.ആർ.രാജൻ, അനിതാ ശശീധരൻ എന്നിവർ സംസാരിച്ചു. അമ്പത് കരയോഗങ്ങളിൽ നിന്നായിഘോഷാ യാത്രയിൽ പങ്കെടുത്ത ശാഖാ യോഗ ങ്ങളിൽ ഒന്നാം സ്ഥാനം വടക്കാഞ്ചേരി ശാഖയ്ക്കും, രണ്ടാം സ്ഥാനം കുമരനെല്ലൂർ മേലേമ്പാട്ട് ശാഖയ്ക്കും, മൂന്നാം സ്ഥാനംകുട്ടംകുളം ശാഖയ്ക്കും, പ്രോൽസാഹന സമ്മാനമായി തയ്യൂർ ശാഖയ്ക്കും ലഭിച്ചു. സമ്മാനാർഹരായ ശാഖാ യോഗങ്ങൾക്ക് ചടങ്ങിൽ വച്ച് ക്യാഷ് അവാർഡും , ട്രോഫിയും നൽകി അനുമോദിച്ചു.