കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വടക്കാഞ്ചേരി സൗത്ത് യൂണിറ്റിൻ്റെ അഞ്ചാമത് കുടുംബസംഗമം നടന്നു. ഡോ. കെ. എ. ശ്രീനിവാസന്റെ വസതിയിൽ സംസ്ഥാന കമ്മിറ്റി അംഗം വി. വി. പരമേശ്വരൻ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ആതുരസേവന രംഗത്ത് സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഡോ. സി. ആർ. ഇന്ദിരാദേവി, ഡോ. കെ. എ. ശ്രീനിവാസൻ, ഡോ. പി. ആർ. നാരായണൻ എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു. ‘ജനമൈത്രി പോലീസും ജനങ്ങളും’ എന്ന വിഷയത്തെക്കുറിച്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ പി.കെ. ശ്രീദേവിയും’പേവിഷബാധയും പ്രതിരോധവും’എന്ന വിഷയെക്കുറിച്ച് ഡോ. പി. ആർ. നാരായണനും വിഷയാവതരണം നടത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ. എസ്. ജോർജ്, ജില്ലാ കമ്മിറ്റി അംഗം ഒ. ആർ. സോമശേഖരൻ യൂണിറ്റ് സെക്രട്ടറി വി. കമലം യൂണിറ്റ് ട്രഷറർ കെ. എസ്. ധർമ്മരാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.