61-ാമത് സംസ്ഥാന സ്കൂൾ കലേത്സവത്തിന് ഇന്ന് കോഴിക്കോട് തിരിതെളിയും. പ്രധാന വേദിയായ വിക്രം മൈതാനിയില്‍ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. മൈതാനിയിൽ ഇന്നു രാവിലെ 8.30നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു പതാക ഉയർത്തി.. മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും.24 വേദികളിൽ 239 ഇനങ്ങളിലായി 14,000 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 നും മറ്റുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മണിക്കുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. കോവിഡിൽ രണ്ടു വർഷം മുങ്ങിപ്പോയ കലോത്സവം ഇക്കുറി കൂടുതൽ പൊലിമയോടെ ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോട്.