നാലുവർഷത്തെ ഇടവേളക്ക് ശേഷം തലസ്ഥാനനഗരം ആതിഥേയത്വം വഹിക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് നാളെ തുടക്കമാകും. കോവിഡ് മൂലം രണ്ടുവർഷം മുടങ്ങിയ മേളക്ക് ഇക്കുറി വൈവിധ്യവും ഏറെ. നാലുദിവസമായി രാത്രി വരെ നീളുന്ന മേളയിൽ ചന്ദ്രശേഖരൻനായർ സ്റ്റേഡിയവും യൂണിവേഴ്സിറ്റി സ്റ്റേഡിയവുമാണ് മത്സരവേദി.