തലപ്പിള്ളി താലൂക്ക് പ്രവാസി വെൽഫയർ സഹകരണ സംഘത്തിൻ്റെ ഏഴാം വാർഷിക പൊതുയോഗം ജയശ്രീ മി നി ഹാളിൽ നടന്നു. സംഘം പ്രസിഡൻ്റ് സി.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി. വി. സുഷമ റിപ്പോർട്ട് അവതരി പ്പിച്ചു. കെ. മണികണ്ഠൻ, വിൽസൻ കുന്നംപിള്ളി, എന്നിവർ സംസാരിച്ചു. സംഘത്തിൻ്റെ വളർച്ചയിൽ സജീവമായി പ്രവർത്തിച്ചവരായ സെക്രട്ടറി.വി.സുഷമ, ഇ.കെ.മോഹൻദാസ് എന്നിവരെ യോഗത്തിൽ വച്ച് ആദരിച്ചു.