ശ്രീനാരായണ ഗുരുദേവൻ്റെ 95-ാമത് മഹാസമാധി നാളെ നാടെങ്ങും ആചരിക്കും….ശിവഗിരിയില്‍ രാവിലെ 10 ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. തലപ്പിള്ളി താലൂക്ക് .എസ് എൻ ഡി പി യൂണിയൻ്റെ നേതൃത്വത്തിൽ സമാധി ദിനാചരണം വിപുലമായി ആചരിക്കും. ഗുരുദേവൻ സ്ഥാപിച്ച പാർളിക്കാട് നടരാജഗിരി ബാലസുബ്രമണ്യ ക്ഷേത്രത്തിലുള്ള ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ വച്ച് ഉപവാസം, ഗുരുദേവ കൃതികളുടെ പാരായണം, അഖണ്ഡനാമജപം, വിശേഷാൽ ഗുരുപൂജ, ശാന്തി ഹോമം, സമൂഹപ്രാർത്ഥന, സമാധി പൂജ, അന്നദാനം എന്നീ പരിപാടികളോടു കൂടിയാണ് ഈ വർഷത്തെ ഗുരുദേവ സമാധിദിനാചരണം നടക്കുക.