ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റ് (55) ആണ് ഇന്നു വെളുപ്പിന് തൂങ്ങി മരിച്ചത്.കഴിഞ്ഞ ദിവസമാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്റിനെ തിരുവനന്തപുരം എക്സൈസ് സംഘം നാല് ഗ്രാം എംഡി എം എ യുമായി പിടികൂടിയത്. ഇയാൾ മയക്കുമരുന്ന് കച്ചവടക്കാരനെന്നാണ് എക്സൈസ് പറയുന്നത്.ഇന്ന് വെളുപ്പിന് അഞ്ച് മണിക്കാണ് ഗ്രേസിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടിലുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഗ്രേസിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.കഠിനംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.