Local

കേരള ഹൈക്കോടതിയിലെ പെൻഷൻ പ്രായം 56ല്‍ നിന്ന് 60 ആക്കി

Published

on

കേരള ഹൈക്കോടതിയിലെ പെൻഷൻ പ്രായം 56ല്‍ നിന്ന് 60 ആക്കി ഉയർത്തി ഉത്തരവ്. കേരള ഹൈക്കോർട്ട് സർവീസസ് (ഡിറ്റർമിനേഷൻ ഓഫ് റിയട്ടർമെന്റ്) നിയമത്തിൽ ഭേദ​ഗതി വരുത്തിയാണ് പെൻഷൻ പ്രായം ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്. 2013 ഏപ്രിൽ ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായമാണ് 56ൽ നിന്ന് 60 ആക്കി ഉയർത്തിയത്.2013 ഏപ്രിൽ ഒന്നിന് മുമ്പ് സർവീസിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായം 56 ആയി തുടരും.നേരത്തെ ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചില ജീവനക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 56 എന്ന പെൻഷൻ പ്രായപരിധി 58 ആക്കാണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സംസ്ഥാന സർക്കാരിന് കത്തും നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version