ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് നല്‍കിയ അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു കിരണിന്റെ ആവശ്യം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടിയില്‍ അപ്പീല്‍ നല്‍കിയത്. ഈ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ കിരണിനെ പത്ത് വര്‍ഷത്തെ തടവിനും 12.55 ലക്ഷം രൂപ പിഴയ്ക്കുമാണ് കോടതി ശിക്ഷിച്ചത്. സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കാട്ടിയ ക്രൂരതയാണ് വിസ്മയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിസ്മയ കേസ് വിധിന്യായത്തില്‍ കൊല്ലം ഒന്നാംക്ലാസ് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. സുജിത്ത് വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ വിവാഹ മാര്‍ക്കറ്റില്‍ വലിയ വില കിട്ടുന്നയാളാണെന്ന് സ്വയം കരുതി. ഇത് ഗൗരവമുള്ള കാര്യമാണ്. ഭര്‍ത്താവിന്‍റെ സ്വകാര്യ സ്വത്തല്ല ഭാര്യ. അവര്‍ക്കും അവരുടേതായ അന്തസ്സും വ്യക്തിത്വവുമുണ്ടെന്നും വിധിന്യായത്തില്‍ പറയുന്നു.