Malayalam news

വടക്കഞ്ചേരി GHSS-ൻ്റെ വാർഷികദിനാഘോഷവും, സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു.

Published

on

സ്കൂൾ ഓഡിറ്റോറിയത്തിൽ എംഎൽ എ.സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകരായസ്ക്കൂൾ പ്രധാനധ്യാപിക ഇ കെ. പൊന്നമ്മ, അധ്യാപക രായ എം.എ. സുമ, വി.എസ്.രാധ എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു.
ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എസ്. ഷിനി, എസ് എം സി ചെയർമാൻ.കെ.വി. വത്സല കുമാർ, എം. പി ടി എ പ്രസിഡന്റ് സജിനി ജിപ്സൺ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സ്മിത ശങ്കരനാരായണൻ , പിടിഎ എക്സിക്യൂട്ടീവ് അംഗം എ.കെ വിനോദ് കോമൺ സ്റ്റാഫ് സെക്രട്ടറി കെ.സി. ശ്രീവത്സൻ., സ്കൂൾ ചെയർമാൻ കെ.എൻ.മുഹമ്മദ് നിഹാൽ പിടി എ പ്രസിഡന്റ് സി.എ.നിഷാദ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

Trending

Exit mobile version