കോട്ടയം ജില്ലയിലെ പാലാ-മേലുകാവ് റോഡില്‍ കൊല്ലപ്പള്ളി കടനാട് കവലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കുടയത്തൂർ പുളിയമ്മാക്കള്‍ ഗിരീഷ് ആണ് അപകടത്തിൽ മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. മേലുകാവ് ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ ഉറങ്ങിപോയതോടെ നിയന്ത്രണംവിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിൽ ഇടിക്കുകയായിരുന്നു.ബന്ധുവിനൊപ്പം ഡയാലിസിസ് ചെയ്യുന്നതിനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ ഗിരീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഒപ്പമുണ്ടായിരുന്ന ബന്ധു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.