ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ഒരുവയസുള്ള കുഞ്ഞ് മരിച്ചു. കാലടി കൈപ്പട്ടൂർ സ്വദേശി ഷിന്റോ– റോളി ദമ്പതികളുടെ മകൾ ഹെലനാണ് മരിച്ചത്. കുറുക്ക് സ്പൂണിലാക്കി കൊടുക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ച ഹെലൻ. സാൽവിൻ, ഹെനിൻ എന്നിവർ സഹോദരങ്ങളാണ്.