Malayalam news

കതിരപ്പള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിൻ്റൺ അക്കാദമിയുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന ബാഡ്മിൻ്റൺ ലീഗ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും,കലാഭവൻ മണിയുടെ ജന്മദിന അനുസ്മരണവും നടന്നു

Published

on

കതിരപ്പള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറു മാസമായി നടന്നു വന്നിരുന്ന ബാഡ്മിന്റൺ ലീഗ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും കലാഭവൻ മണിയുടെ 53-മത് ജന്മദിന അനുസ്മരണവും നടന്നു. കൂട്ടാലയിലെ ബാൻ്റ്മിൻ്റൺ ഇന്റോർ സ് റ്റേഡിയത്തിൽ ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്‌ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു. ഡോക്ടർ പൽപ്പു ഫൗണ്ടേഷൻ ചെയർമാൻ റിഷി പൽപ്പു മുഖ്യാതിഥിയായി പങ്കെടുത്തു കലാഭവൻ മണിയുടെ ഓർമ്മ ദിനത്തിന്റെ ഭാഗമായി നൂറോളം അമ്മമാർക്ക് ചടങ്ങിൽ വച്ച് സെറ്റ് സാരികളുടെ വിതരണം നടന്നു. 2022 – 2023 വർഷത്തെ ലീഗ് വിന്നേഴ്സ് ട്രോഫി നേടിയ കെ.സി.അഭിലാഷ്, കെ.വി സതീഷ് എന്നിവരേയും, റണ്ണേഴ്സ് ട്രോഫി നേടിയ കെ വി നിതിഷ്, കാർത്തിക് മാളക്കാരൻ എന്നിവരേയും, മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ജിന്റോ, ടിബിൻ എന്നിവർ ഏറ്റുവാങ്ങി. വിജയികൾക്കുള്ള സമ്മാനദാനം ജോസഫ് ടാജറ്റും, റിഷി പൽപ്പുവും ചേർന്ന് വിതരണം ചെയ്തു. അക്കാദമിയിലെ താരങ്ങളും, കേരളോത്സവത്തിലെ ബ്ലോക്ക് വിജയികളുമായ സഞ്ജു തോമസ് , പി.ഡി നിക്സൺ, പാണഞ്ചേരി പഞ്ചായത്ത് വിജയികളായ രഞ്ജു വർഗീസ്, നിതിഷ് രാജു എന്നിവരേയും സബ്ജില്ലാ റിലേ മത്സര വിജയി കൂടിയായ ദേവകൃഷ്ണനേയും ചടങ്ങിൽ വച്ച് ആദരിച്ചു. ചടങ്ങിൽ മലബാർ ഗോൾഡ് ഡയറക്ടർ. അനിൽ, നാഷണൽ ബാഡ്മിന്റൺ പ്ലെയർ സേവിയർ റാഫേൽ, പട്ടിക്കാട് അമ്പലം പ്രസിഡന്റ്. ജയൻ രായിരത്ത്, പുത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ. ജിനോ തമ്പി, കെ വി മണി, പിന്റോ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version