രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തി വെച്ചു. യാത്ര നിര്‍ത്തിയത് ജമ്മു കശ്മീരിലെ ബനിഹാലിലാണ്. ജമ്മു കശ്മീര്‍ പര്യടനത്തിനിടെ ബനിഹാലില്‍ ജനക്കൂട്ടം യാത്രയ്ക്കിടയിലേക്ക് ഇരച്ചുകയറിയതാണ് സുരക്ഷാ ക്രമീകരണങ്ങള്‍ താളം തെറ്റിക്കാന്‍ കാരണമായത്. തുടര്‍ന്നാണ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്ര പുനരാരംഭിക്കിനാണ് തീരുമാനം.