വരവൂർ പഞ്ചായത്തിലെ കഴിഞ്ഞ ഭരണ സമിതിയും നിലവിലെ ഭരണ സമിതിയിയും മഴക്കാലത്ത് വഴിയോരങ്ങളിൽ വൃക്ഷ തൈകൾ വച്ചു പിടിപ്പിക്കുന്ന പദ്ധതി നടപ്പിൽ വരുത്തി വരുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് കൂലിയിനത്തിലും വൃക്ഷ തൈകൾ വാങ്ങുന്ന ഇനത്തിലുമായി ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഓരോ വർഷവും നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികൾ പൂർണ്ണ പരാജയമായിട്ടാണ് കാണുന്നത്. ഓരോ വർഷവും പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന പദ്ധതികൾ വീണ്ടും വീണ്ടും നടപ്പിൽ വരുത്തി സർക്കാരിന് ഭീമമായ നഷ്ടം ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഭരണ സമിതിക്കാരിൽ നിന്നും ബദ്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും സർക്കാരിന് അവർ വരുത്തി വച്ച നഷ്ടം തിരിച്ച് പിടിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പഞ്ചായത്ത് പ്രസിഡൻ്റ് കെ. ഉണ്ണികൃഷ്ണൻ, ചെറുതുരുത്തി മണ്ഡലം സെക്രട്ടറി ഹരി പി, മേലേപുരക്കൽ മണികണ്ടൻ എന്നിവർ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാന് പരാതി നൽകി.