ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന ടഗ് ബോട്ട് കൊല്ലം നീണ്ടകരയിൽ കടൽഭിത്തിയിലേക്ക് ഇടിച്ചു കയറി അപകടം. ടഗിലെ ആറു ജീവനക്കാരെ രക്ഷപ്പെടുത്തി. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറ എത്തിക്കുന്ന മുംബൈയിലെ സാവിത്രി എന്ന കരാർ ടഗ്ഗാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റിൽ ബോട്ടിന് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ബോട്ടിലുണ്ടായിരുന്നവരെ നീണ്ടകര ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകി.