ദേഹത്ത് കെട്ടിവെച്ച നിലയിൽ യുവതിയുടെയും നാലരവയസുള്ള മകന്‍റെയും മൃതദേഹം കണ്ടെത്തി. കേച്ചേരി ചിറനെല്ലൂര്‍ കൂമ്പുഴ പാലത്തിന് സമീപമാണ് പുഴയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. ചിറനെല്ലൂര്‍ സ്വദേശിനി ഹസ്‌നയുടെയും നാലരവയസുകാരന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. മകനെ ദേഹത്തോട് ചേര്‍ത്ത് കെട്ടി ഹസ്‌ന പുഴയില്‍ ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.ഇന്ന് രാവിലെ പത്തരയോടെ ഹസ്‌ന മകനോടൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങി. കുട്ടിയെ അങ്കണവാടിയിൽ കൊണ്ടുവിടാൻ പോകുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽനിന്ന് ഇറങ്ങിയത്. ഈ സമയം വീട്ടിൽ മാതാവ് മാത്രമാണുണ്ടായിരുന്നത്.അതിനിടെയാണ് കുഞ്ഞുമായി ഒരു യുവതി പുഴയില്‍ ചാടിയെന്ന് വാര്‍ത്ത നാട്ടിൽ പരന്നു. എന്നാൽ ആരാണിതെന്ന് വ്യക്തമായിരുന്നില്ല. ഹസ്നയുടെ മാതാവ് ഈ വിവരം അറിഞ്ഞ് അങ്കണവാടിയിൽ വിളിച്ചു. എന്നാൽ ഹസ്ന അവിടെ എത്തിയിരുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പൊലീസിനെ വിവരം അറിയിച്ചു. തിരച്ചിലിനൊടുവിൽ പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തി. മരിച്ചത് ഹസ്‌നയും കുഞ്ഞുമാണെന്ന് മാതാവ് തിരിച്ചറിഞ്ഞു.ഹസ്നയുടെ കുഞ്ഞിന് സംസാരിക്കാനും കേൾക്കുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ പ്രശ്നത്തിന് കുട്ടി ചികിത്സയിലായിരുന്നു. ഇതിന്‍റെ മനോവിഷമം ഉണ്ടായിരുന്നെങ്കിലും ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹസ്നയുടെയും കുഞ്ഞിന്‍റെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.