അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലശ്ശേരി ടൗൺ ഹാളിലെത്തി. കോടിയേരിയെ കാണാൻ ടൗൺ ഹാളിൽ ധാരാളം ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. മുദ്രാവാക്യം വിളികളോടെയാണ് കോടിയേരിയുടെ മൃതദേഹം പ്രവർത്തകർ ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളും ചേർന്ന് ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം അർപ്പിച്ചു. ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശത്തിന് വെക്കും. കോടിയേരിയെ അവസാനമായി കാണാൻ ടൗൺ ഹാളിൽ വൻ ജനാവലിയാണ് തടിച്ചുകൂടിയിരിക്കുന്നത്.