തൃശ്ശൂര്‍ കയ്പമംഗലം വഞ്ഞിപ്പുര ബീച്ചിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കരക്കടിഞ്ഞു. ബീഹാർ സ്വദേശി 26 വയസ്സുള്ള മുഹമ്മദ് മുംതാജ് ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വഞ്ഞിപ്പുര ബീച്ചിന് തെക്ക് ഭാഗത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കരക്കടിഞ്ഞത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ ആണ് ബീഹാർ സ്വദേശികളായ 2 പേരെ കടലിൽ കാണാതായത്. ഒരാളുടെ മൃതേഹം ഇന്നലെ രാത്രി 10 മണിയോടെ കരക്കടിഞ്ഞിരുന്നു