ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ നടപടികൾ ആരംഭിക്കുന്നത്. സർക്കാരും ഗവർണറും തമ്മിലുള്ള വലിയ സംഘർഷത്തിന് അയവ് വന്നെങ്കിലും നയപ്രഖ്യാപന പ്രസംഗത്തിലെ ഗവർണറുടെ ശൈലി ശ്രദ്ധിക്കപ്പെടും.ഗവർണറോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടും ശ്രദ്ധേയം ആയിരിക്കും. ഫെബ്രുവരി 3 ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. മാർച്ച് 30ന് ബജറ്റ് പാസാക്കി പിരിയാനാണ് ഇപ്പോഴത്തെ തീരുമാനം.